History of Kottopadam
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകാരംഭത്തില്‍ നടന്ന 1921-ലെ മലബാര്‍ കലാപമാണ് ഈ പഞ്ചായത്തിലെ കാരണവന്മാരുടെ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്ന പ്രധാന ചരിത്ര സംഭവം ഖിലാഫത്ത്, മാപ്പിള ലഹള എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഏറനാട് കലാപമെന്നും വിളിച്ചു പോരുന്നു. ഏറനാട് താലൂക്കായിരുന്നു ലഹളയുടെ കേന്ദ്ര ബിന്ദു. . പത്തൊമ്പതും ഇരുപതും നൂറ്റാണ്ടാണ്ടുകളിലായി മാപ്പിള നാട്ടില്‍ നടന്ന നിരവധി കര്‍ഷിക കലാപങ്ങളില്‍ അവസനത്തേതായിരുന്നു 1921-ലേത്. മതേതരത്വത്തെക്കുറിച്ച് എടുത്തു പറയേണ്ട ഒന്നാണ് തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം. ജാതീയത കൊടികുത്തി വാഴുന്ന കാലത്തും നാനാ ജാതിക്കാര്‍ക്കും ഉല്‍സവ ദിവസം ക്ഷേത്രത്തില്‍ പ്രവേശിക്കാമായിരുന്നു. ഒരു വെള്ളിയാഴ്ചയാണ് ഉല്‍സവം സംബന്ധിച്ച് എഴുന്നള്ളിപ്പ് നടക്കുക. ആറാട്ട് എഴുന്നള്ളുമ്പോള്‍ ഒരു പ്രമുഖ മുസ്ലീം തറവാട്ടിലെ കാരണവര്‍ തലയില്‍ കെട്ടുമായി ക്ഷേത്രമുറ്റത്തു നില്ക്കുന്ന ഒരു ചടങ്ങുണ്ട്. ഇതിന് കോവിലകത്തുനിന്നും “ആന്യം”(പ്രതിഫലം) കൊടുക്കുന്ന പതിവുണ്ട്. അറുപതുകള്‍ തൊട്ട് തെക്കന്‍ കേരളത്തില്‍ നിന്ന് കുടിയേറിപാര്‍ത്ത ധാരാളം ക്രിസ്ത്യന്‍ കര്‍ഷകരും കോട്ടോപ്പാടം പഞ്ചായത്തിലുണ്ട്. നാനാജാതി മതസ്ഥരും വിഭിന്ന രാഷ്ട്രീയക്കാരുമായ പഞ്ചായത്തിലെ ജനങ്ങള്‍ സൌഹൃദത്തോടും സമഭാവനയോടും കടി ഇവിടെ കഴിഞ്ഞു ചേരുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്.ഇറക്കത്താണി ഉള്ളതു കാരണം സമീപവാസികള്‍ പ്രസ്തുത സ്ഥലത്തിന് ഇറക്കിങ്ങല്‍ എന്നു പറയുന്നു. ചേലക്കോടു, വേങ്ങ തുടങ്ങിയ സ്ഥലങ്ങളില്‍ തണ്ണീര്‍ പന്തലുകള്‍ ഉണ്ടായിരുന്നു. കന്നുകാലികള്‍ക്കു വെള്ളം കുടിക്കുന്നതിനു വേണ്ടി തൊട്ടികള്‍ നിര്‍മ്മിച്ചു വെള്ളം നിറക്കുന്നതും വഴിയരികില്‍ തണല്‍ വ്യക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതും ഇവിടെ വ്യാപകമായിരുന്നു.ഓരോ കുടുംബത്തിനും പ്രത്യേകം കുലദൈവങ്ങള്‍ ഉണ്ടായിരുന്നു. കോട്ടോപ്പാടം പഞ്ചായത്തില്‍ കൊടികുത്തി വാണിരുന്ന ഭൂപ്രഭുത്വം കാലാകാലമായുണ്ടായ ഭൂപരിഷ്ക്കരണത്തിലൂടെ ഇല്ലാതയിരിക്കുന്നു. എടുത്തു പറയേണ്ട മറ്റൊരു കാര്യം തെക്കന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷകരുടെ കുടിയേറ്റമാണ്. അവരുടെ അദ്ധ്വാനശീലം മറ്റു കൃഷിക്കാരിലേക്കും വ്യാപിച്ചു. അങ്ങിനെ ഭൂമി തരിശിടുന്ന പഴയ സമ്പ്രദായത്തില്‍ മാറ്റം വന്നു.
സംസ്ക്കാരം.മുന്‍കാലങ്ങളിലെ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ ചിലതായിരുന്നു തണ്ണീര്‍പന്തല്‍, ഇറക്കത്താണി(ചുമടുതാങ്ങി) എന്നിവ. അതെല്ലാം സല്‍കര്‍മ്മമായി മുന്‍ തലമുറ വിശ്വസിച്ചിരുന്നു. ഭീമനാടു മഠത്തില്‍ രാമപട്ടര്, കോരങ്ങോട്ടില്‍ തെയ്യന്‍,കാപ്പിപറമ്പില്‍ കുട്ടിഹസ്സന് പാറയ്ക്കല്കളത്തില് പാറുക്കുട്ടിയമ്മ, കാഞ്ഞിരങ്ങാട്ടില്‍ രാമവൈദ്യര് തുടങ്ങിയവര്‍ സ്ഥാപിച്ച ഇറക്കത്താണികള് ഇന്നും പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി കാണുന്നു. ഭീമനാട്ടു ജംഗ്ഷനിലുള്ള ഇററത്തി, തെക്കും പറങ്ങോടന്, കരിങ്കുട്ടി, കുട്ടിച്ചാത്തന്, ചേക്കുട്ടി, ഭഗവതി, മങ്കുളത്തി, ഭദ്രകാളി, കുന്നത്തു മൂത്താര് തുടങ്ങിയവ അതില്‍പ്പെടുന്നു. മുന്‍കാലങ്ങളില്‍ മുസ്ളീം മതത്തിലെ സുന്നി വിഭാഗക്കാര്‍ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളു. വേഷവിധാനവും സംസാരവും കൊണ്ട് തിരിച്ചറിയുവാന്‍ കഴിയുമായിരുന്ന അവരുടെ മുഖ്യ തൊഴില്‍ കൃഷിയും കച്ചടവും ആയിരുന്നു. മതവിശ്വാസം കര്‍ശനമായിരുന്നു. ക്രിസ്ത്യാനികള്‍ പല വിഭാഗക്കാര്‍ ഉണ്ടെങ്കിലും ആചാരരീതികളെല്ലാം ഏകദേശം ഒരേ രീതിയിലാണ്. പടകളി, കാളപ്പൂട്ട്, നായാട്ട്, മൂന്പിടുത്തം എന്നിവ പണ്ടത്തെ പ്രധാന വിനോദങ്ങളായിരുന്നു. ആയതിനുവേണ്ടി സമയം ചിലവഴിക്കാനും സാമ്പത്തിക നഷ്ടം സഹിക്കാനും ശാരീരികബുദ്ധിമുട്ടുകള്‍ നേരിടുന്നതിനും മുന്‍തലമുറ തയ്യാറായിരുന്നു.തിരുവിഴാംകുന്നിലെ കൊട്ടുകഴി, പള്ളിയാല്‍, പാലത്തിങ്കല്‍, അരിയൂര്‍, പുത്തില്ലത്ത്, നായാടിപ്പാറ എന്നീ സ്ഥലങ്ങളില്‍ വലിയ കാളപ്പൂട്ടു കണ്ടങ്ങള്‍ ഉണ്ടായിരുന്നു. കൃഷിക്കാരുടെ മറ്റൊരു വിനോദമായിരുന്നു നിരത്ത് അഥവാ കന്ന്ഊര്ച്ച .താല്പര്യമുള്ള പല ജന്മിമാരും കൃഷിക്കാരും നെല്‍പ്പാടങ്ങളില്‍ വലിയ കണ്ടങ്ങളും വരമ്പുകളും നിര്‍മ്മിച്ച് ഊര്‍ച്ച നടത്തിയിരുന്നു. അവിടെ നിലനിന്നിരുന്ന മറ്റൊരു പ്രധാന വിനോദം നായാട്ടായിരുന്നു.പഞ്ചായത്തില്‍ ഇന്നു വിജനമായി കിടക്കുന്ന പല സ്ഥലങ്ങളും ജനസങ്കേതങ്ങളായിരുന്നു എന്നു കരുതാന്‍ ന്യായമുണ്ട്. മിക്ക സ്ഥലങ്ങളിലും അമ്പലത്തറകളും കിണറുകളും പുരത്തറകളും കാണുന്നുണ്ട്. പല നാടന്‍ കലകളും മുന്‍കാലങ്ങളില്‍ പഞ്ചായത്തിലുണ്ടായിരുന്നു. കൈകൊട്ടിക്കളി, കുമ്മി, തുമ്പിതുള്ളല്‍, മയിലാട്ടം, പെണ്ണുകെട്ടിക്കളി, തിരുപ്പറക്കല്‍, ചന്തിമുട്ടല് എന്നിങ്ങനെ പല കളികളും ഹിന്ദു സ്ത്രീകളുടേതായിരുന്നു. ഓണം, തിരുവാതിര എന്നീ സമയങ്ങളിലായിരുന്നു കവികളടെ ഊഴം. അയ്യംകുട്ടി, പരിചമുട്ടുകളി, പൊറാട്ടുകളി, ചെറുമക്കളി, കോല്‍ക്കളി, എന്നിവ പ്രത്യേക ജനവിഭാഗങ്ങളുടേതായിരുന്നു. ആട്ട് ്തുള്ളല്, അയ്യപ്പന്‍വിളക്ക്, കോമരം തുള്ളല്‍ എന്നീ അനുഭാവകലകളില് പഗല്ഭരായ പലരും പഞ്ചായത്തിലുണ്ടായിരന്നു. പൂതന്‍, തിറ, നായാടിക്കളി എന്നീ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതുലും കുതിരക്കളിയിലും കാലകളിയിലും വാദഗ്ധ്യം നേടിയവരും നമ്മുടെ പഞ്ചായത്തിലുണ്ടായിരുന്നു. ഓണം, പെരുന്നാള്‍, തുടങ്ങിയ അവസരങിങളിലെ വിനദങ്ങളായിരുന്നു കാരതല്ല്, ആട്ടക്കളം, തലപ്പന്തുകളി, മോതിരക്കല്ല, തുടങ്ങിയ പാവകളി, പകിടകളി, തുടങ്ങിയവയും എടുത്തുപറയേണ്ടതുണ്ട്. മുസ്ളീം വനിതകളുടെ പ്രത്യേകമായുള്ള കളി കൈകൊട്ടി കളി ആയിരുന്നു. വടക്കന്‍പാട്ട് അക്ഷരശ്ളോകം മാപ്പിളപ്പട്ട് എന്നീ പ്രത്യേക വിനദങ്ങളും പഞ്ചായത്തില്‍ നടപ്പുണ്ടായിരുന്നു, മുസ്ളീം വിവാഹത്തോടനുബന്ധിച്ച് പുരുഷന്മാരുടെ വഴിനീളം എന്ന പാട്ടും സ്ത്രീകളുടെ മൈലാഞ്ചിപ്പാട്ടും മുന്‍ തലമുറകളുടെ പ്രത്യേക ഇനമായിരുന്നു. അറവനമുട്ട്, മുട്ടുംവിളി എന്നീ കലാരൂപങ്ങളും മുസ്ളീംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നു. ചരിത്രപ്രധാമനയ” പെരുതലമല” സ്ഥിതി ചെയ്യുന്നത് പ്ചായത്തിലെ നാലാം വാര്‍ഡിലാണ്. ഹിന്ദുമത വിശ്വാസികള്‍ തുലാംമാസത്തിലെ കറുത്ത വാവു ദിവസം മുട്ടിപ്പറത്തോട്ടത്തില്പിതൃബലി കഴിഞ്ഞ് മുതലൂര്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് പൊരുതമല കയറുകയാണി പതിവ്. കണ്ണാടിക്കല്ല്, കോണിക്കഴി, കൊട്ടക്കല്ല് എന്നിവ കടന്ന് ചെന്ന്പുന്നക്കല് തീര്‍ത്ഥം സേവിച്ച് പക്ഷി പാതാളം കടന്ന് പുനര്‍ജനി ആണ്. കാശീതീര്‍ത്ഥം സേവിച്ച് എഴുത്ത്പള്ളിയില് ഹരി ശ്രീ കുറിച്ച് മോക്ഷം പ്രാപിക്കുന്നു. ഏതാണ് വിശ്വാസം, നന്നങ്ങാടികള്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്നു. പ്രാചീനകാലത്തെ ദ്രാവിടരുടെ ശവസംസ്ക്കാര രീതിയാണ് നന്നങ്ങാടികള്‍. കാലം മാറിയതടെ വാഹനഗതാഗതവും വാര്‍ത്താവിനിമയ സൌകര്യവും വര്‍ദ്ധിച്ചു റോഡുകള്‍ക്കും പൊതുവഴികള്‍ക്കും മറ്റു പൊതുവായ ആവശ്യങ്ങള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് ജനങ്ങള്‍ മുന്നാട്ടു വന്നു. സാമൂഹ്യസന്നദ്ധ സഘടനകളും സമാജങ്ങളും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. ജനങ്ങളില്‍ വായനാശീലം വളര്‍ന്നു. വാര്‍ത്താമാദ്ധ്യമങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു. ജനങ്ങള്‍ പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തി. വസ്ത്രധാരണ രീതിയിലും ഭക്ഷണകാര്യങ്ങളിലും മാറ്റം വന്നു. അലങ്കാരത്തിനും ആര്‍ഭാടത്തിനുംവേണ്ടി പണം ചിലവഴിക്കാന്‍ തുടങ്ങി. കാര്‍ഷിക മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. വ്യാപാര വ്യവസായ രംഗത്തും പുരോഗതിയുണ്ടായി.കലാരംഗത്ത് തിരുവിഴാംകുന്ന് കാളംപുല്ലി കറുപ്പപണിക്കര് ,കൊടക്കാട് ചെറുമൂര്വള്ളുവര് ഹരിദാസന്, കുഞ്ചും തയ്യുണ്ണി രാമദാസന് തുടങ്ങിയവര്‍ ചെണ്ടകൊട്ടില്‍ വിദഗ്ധന്മാരാണ്. കറുപ്പപണിക്കാരുടെ മകന് മനോജ് കുമാര്‍ കേരള കലാമണ്ടലം കഥകളി സംഘത്തിലെ അംഗമാണ്. കച്ചേരിപ്പറമ്പിലെ കെ പി വേണു ചിത്രകലയില്‍ സമര്‍ത്ഥനാണ്.