Welcome...ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കോട്ടോപ്പാടം പഞ്ചായത്തിന്റെ ആകെ വിസ്തൃതി 79.81 ചതുരശ്ര കി.മീ യാണ്. ഇതില്‍ 22% വനപ്രദേശമാണ്. നീലഗിരി മലനിരകളുടെ ഭാഗമായ നീലിക്കല്ല് തൊട്ട് തെക്കോട്ട് നീണ്ടുകിടക്കുന്ന കോട്ടോപ്പാടം പഞ്ചായത്തിന് കിഴക്ക് അരിയൂര്‍തോട് അതിരിട്ടൊഴുകുന്നു. പഞ്ചായത്തിലെ പൊതുവായ നീര്വാഴ്ച കിഴക്ക് അരിയൂര്‍ തോട്ടിലേക്കും, പടിഞ്ഞാറേ പാലക്കാഴിപുഴ മലേരിയം, പുളിയമ്പാറ തോടുകള്‍ എന്നിവയിലേക്കുമാണ്. പഞ്ചായത്തിന്റെ മൊത്തം വിസ്തൃതിയുടെ 30% കുന്നുകള്‍ നിറഞ്ഞ ഉയര്‍ന്ന സമതല പ്രദേശങ്ങളാണ്. 20% വരുന്ന താഴ്ന്ന സമതലപ്രദേശങ്ങള്‍ പ്രധാനമായും വയലുകളാണ്. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, കുരുമുളക്, കശുമാവ്, റബ്ബര്‍, കമുക് എന്നിവയും വിവിധയിനം പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കാര്‍ഷിക വിളകള്‍. പശ്ചിമഘട്ട മലനിരകളുടെ ഭാഗവും, നീലഗിരി കുന്നുകളുടെ ഭാഗവും ഉള്‍ക്കൊള്ളുന്ന പഞ്ചായത്തില്‍ 8 കുളങ്ങളാണ് ജലസ്രോതസായുളളത്. 1962 ലാണ് പഞ്ചായത്ത് നിലവില്‍ വന്നത്. Read More.........>>>>>
|
|